വ്യാഘ്ര്യാദി കഷായം
വ്യാഘ്രീശുണ്‌ഠ്യമൃതാക്വാഥ: പിപ്പലീചൂർണ്ണസംയുത:
വാതശ്ലേഷ്മജ്വരശ്വാസകാസപീനസശൂലജിൽ
(അ.ഹൃ.ജ്വ.ചി.)
ചെറുവഴുതിന വേര് 30 ഗ്രാം, ചിറ്റമൃത് 20 ഗ്രാം, ചുക്ക് 10 ഗ്രാം എന്ന കണക്കിലോ; ചിറ്റമൃത് 30 ഗ്രാം, ചെറുവഴുതിന വേര് 20 ഗ്രാം, ചുക്ക് 10 ഗ്രാം എന്ന കണക്കിലോ; ചുക്ക് 30 ഗ്രാം, ചെറുവഴുതിന വേര് 20 ഗ്രാം, ചിറ്റമൃത് 10 ഗ്രാം എന്ന കണക്കിലോ കഷായം വെയ്ക്കാം.
ഒരു ലിറ്റർ വെള്ളത്തില്‍ കഷായം വെച്ച് 250 മി.ലി. ആക്കി പിഴിഞ്ഞെടുത്ത് കുറുക്കി 125 മി.ലി. ആക്കി യുക്തമായ മേമ്പൊടി ചേർത്ത് പലവട്ടം കൊടുക്കുക.
ചെറുവഴുതിന വേരും ചുക്കും ചിറ്റമൃതുമൊരിനീക്കിയതും തിപ്പലിയും ചേർത്ത് കഷായം വെയ്ക്കുന്ന രീതിയുമുണ്ട്. അപ്പോള്‍ ചെറുവഴുതിന വേരും, ചുക്കും, ചിറ്റമൃതും 15 ഗ്രാം വീതവും തിപ്പലി 5 ഗ്രാമും ചേർത്ത് ഒരു ലിറ്റർ വെള്ളത്തില്‍ കഷായമായി വെച്ച് കുറുക്കി 250 മി.ലി. ആക്കി പിഴിഞ്ഞെടുത്ത് കുറുക്കി 125 മി.ലി. ആക്കി യുക്തമായ മേമ്പൊടി ചേർത്ത് പലവട്ടം കൊടുക്കുക.