Skip to content

വരാദി കഷായം

വരാസനാഗ്ന്യയ: പത്ര നിശാക്വാഥോ മധുപ്ലുതഃ
ദ്വിരദ: സ്ഥൂലദേഹോഽപി പിബൻ മാസാൽ കൃശോ ഭവേൽ
(സഹസ്രയോഗം)

കടുക്കാത്തൊണ്ട്, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, വേങ്ങാക്കാതൽ, കൊടുവേലിക്കിഴങ്ങ്, ഉരുക്കുപൊടി (പ്രത്യേകം കിഴികെട്ടിയിടണം), വരട്ടുമഞ്ഞൾ എന്നിവ 8.5 ഗ്രാം വീതം, കഴുകേണ്ടവ കഴുകി, നുറുക്കേണ്ടവ നുറുക്കി, ചതക്കേണ്ടവ ചതച്ച്, 1200 മില്ലി വെളളത്തിലിട്ട് കഷായംവെച്ച് 300 മില്ലി ആക്കി, 150 മില്ലി വീതം എടുത്ത്, കുറുക്കി 75 മില്ലി ആക്കി, തെളിയെടുത്ത് 2 നേരം കൊടുക്കുക.

തേൻ മോമ്പൊടി.