Skip to content

ശുണ്ഠിബലാദ്വയ ക്വാഥ:

ശുണ്ഠിബലാദ്വയ ക്വാഥ:
സുപ്തവാത നിബർഹണ:

ശുണ്ഠിബലാദ്വയ ക്വാഥേ
സമാഷേതിലജം പചേത്
തത് കല്ക്കൈശ്ച സമം പാനാത്
സുപ്തവാതം വ്യപോഹതി

ശുണ്ഠിബലാദ്വയം മാഷം
ക്വാഥകല്ക്കങ്ങളായതിൽ
എണ്ണ വെന്തതു തേച്ചീടിൽ (/സേവിച്ചാൽ)
സുപ്തവാത മൊഴിഞ്ഞുപോം

സഹസ്രയോഗം സുജനപ്രിയയിൽ ശുണ്ട്യാദി കഷായം എന്നു കാണുന്നതാണ് ശുണ്ഠിബലാദി കഷായം. ഇതിന്റെ സൂക്ഷ്മ ചൂർണവും വിപണിയിലുണ്ട്.

ബുക്കിൽ സുപ്തവാത നിബർഹണ: എന്ന് ച്ചടിച്ചിട്ടുള്ളത് തെറ്റാണ്. വൈദ്യപ്രിയയിലും തെറ്റാണ്. സുപ്തിതൈലം VOS ന്റെ അനുഭൂത യോഗമാണ്.