രജന്യാദി കഷായം
രജനീനാഗരോദ്ഭൂതഃ ക്വാഥ: കൃഷ്ണാരജോന്വിതഃ
പ്രതിശ്യായപ്രമേഹാഗ്നിമാന്ദ്യത്വഗ്വികൃതാം ജയേൽ
(വൈദ്യമനോരമ)
വരട്ടുമഞ്ഞൾ, ചുക്ക് 25 ഗ്രാം വീതം ചതച്ച് ഒരു ലിറ്റർ വെള്ളത്തിലിട്ട് കഷായം വെച്ച് 250 മി.ലി. ആക്കി പകുതി പിഴിഞ്ഞരിച്ച് 75 മി.ലി. ആക്കി 2.5 ഗ്രാം തിപ്പലിപ്പൊടി ചേർത്ത് 2 നേരം ഭക്ഷണത്തിനു തൊട്ടുമുമ്പ് സേവിക്കുക.