കുലത്ഥാദി കഷായം
കുലത്ഥലശുനൈരണ്ഡതിലേന ച ശൃതം ജലം
പലാശക്ഷാര സംയുക്തം പരമാർത്തവ ശോധനം
(അനുഭൂതം)
പഴമുതിര പരിപ്പ്, വെളുത്തുള്ളി തൊലി നീക്കിയത്, ആവണക്കിൻവേര്, എളള്, ഇവ 15 ഗ്രാം വീതം കഴുകി അരിഞ്ഞ് ചതച്ച് (ഉളളി ചതയ്ക്കരുത്) ഒരു ലിറ്റർ വെളളത്തിലിട്ടു കഷായം വെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ച് കുറുക്കി 75 മി.ലി. ആക്കി 1/2 ഗ്രാം പലാശ ക്ഷാരം ചേർത്ത് (കിംശുക ക്ഷാരവും ആകാം) കാലത്തും, വൈകുന്നേരവും വെറും വയറ്റിൽ നൽകുക.