ഖദിരാരിഷ്ടാദി കഷായം
ഖദിരാരിഷ്ടഗുളൂചീപടോലഭാർവീദുരാലഭാ ക്വാഥ:
കുഷ്ഠാനാം വിനിഹന്താ ദൈതേയാനാം നൃസിംഹ ഇവ
(സഹസ്രയോഗം)
കരിങ്ങാലിക്കാതൽ, വേപ്പിൻ തൊലി, ചിറ്റമൃത് മൊരി നീക്കിയത്, കാട്ടുപടവലം, മരമഞ്ഞൾ തൊലി, കൊടിത്തൂവ വേര് ഇവ ആറും 10 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിലിട്ട് കഷായം വെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ച് കുറുക്കി 75 മി.ലി. ആക്കി 2 നേരം ആഹാരത്തിനു മുൻപ് സേവിക്കുക.