Skip to content

കൈഡര്യാദി കഷായം

ചുക്കൊന്നു മൂന്നു കറിവേപ്പു പടോലപത്ഥ്യേ
നന്നാലു കൊൾക ജഠരേഷു കഷായയോഗെ
ഇന്തുപ്പുതിപ്പലികൾ മേപ്പടികൊൾക പക്ഷേ
രാവെങ്കിലുണ്ണുവതിനമ്പൊടു മുമ്പിൽവേണ്ടൂ
(ചി. മ. ഉദര ചികിത്സ)

ചുക്ക് 5 ഗ്രാം, കറിവേപ്പിൻ ഞെട്ടി 15 ഗ്രാം, കാട്ടുപടവലം 20 ഗ്രാം, കടുക്കാത്തൊണ്ട് 20 ഗ്രാം ഇവ കഴുകി ചതച്ച് ഒരു ലിറ്റർ വെള്ളത്തിലിട്ട് കഷായം വെച്ച് 250 മില്ലി ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മില്ലി ആക്കി 2 നേരമായി കൊടുക്കുക.

സന്ധ്യ കഴിഞ്ഞ് ആഹാരത്തിനു മുമ്പായിട്ടാണ് കൊടുക്കേണ്ടത്. മേമ്പൊടി ഇന്തുപ്പു വറുത്തു പൊടിച്ചതും തിപ്പലി വറുത്തു പൊടിച്ചതും 2 നുള്ള് വീതം.