ഹംസപാദ്യാദി കഷായം
ഹംസപാദ്യമൃതാ നിംബപിപ്പലീവൃഷകൈ: ശൃതം
പായയേൽ ഗളഗണ്ഡംച ഗണ്ഡമാലാംച നാശയേൽ
(വൈദ്യമനോരമ)
ചെറുപ്പുളളടി (നിലപ്പുളളടി), ചിറ്റമൃത് മൊരിനീക്കിയത്, വേപ്പിൻ തൊലി, തിപ്പലി, ആടലോടക വേര് ഇവ അഞ്ചും 10 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിലിട്ട് കഷായം വെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിഞ്ഞ് കുറുക്കി 75 മി.ലി. ആക്കി കാഞ്ചനാരഗുൽഗുലു ഒരെണ്ണം വീതം ചേർത്ത് 2 നേരം കൊടുക്കുക.