Skip to content

ഗുളൂച്യാദി കഷായം

പിപ്പലീമൂലഗുളൂചീവിശ്വഭേഷജം
(അ.ഹൃ.വാതജ്വര ചികിത്സ)

കാട്ടുതിപ്പലിവേര്, ചിറ്റമൃത് മൊരിനീക്കിയത്, ചുക്ക് ഇവ 20 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തില്‍ കഷായമായി 250 മില്ലി ആക്കി പകുതി വീതം കഷായം പിഴിഞ്ഞെടുത്തു 75 മില്ലി ആയി കുറുക്കി അതില്‍ ചുക്കുംതിപ്പല്യാദി ഗുളികയോ, ഗോരോചനാദി ഗുളികയോ ഓരോന്ന് ചേർത്ത് 2 നേരം സേവിക്കുക.

വാതജ്വരത്തിന് ഗുഡൂച്യാദി കഷായം

ഗുഡൂചീപിപ്പലീമൂലനാഗരൈ: പാചനം സ്മൃതം
ദദ്യാദ്വാതജ്വരേ പൂർണ്ണലിംഗേ സപ്തമവാസരേ

വാതജ്വരലക്ഷണം തികഞ്ഞു കണ്ടാൽ ഏഴാം ദിവസം ചിറ്റമൃത് കാട്ടുതിപ്പലിവേര് ചുക്ക് ഇവ കഷായം വെച്ച് സേവിച്ചാൽ ദോഷങ്ങൾ പാകമാകും.