ഗായത്ര്യാദി കഷായം
ഗായത്രീദാർവ്വീകൃമിഹൃദ്വചാനാം ॥
(അ.ഹൃ. പ്രമേഹ ചികിത്സ)
കരിങ്ങാലിക്കാതല്‍, മരമഞ്ഞൾ തൊലി, വിഴാലരി, വയമ്പ് ഇവ നാലും 15 ഗ്രാം വീതം കഴുകി അരിഞ്ഞ് ചതച്ച് ഒരു ലീറ്റർ വെള്ളത്തിൽ കഷായം വെച്ച് 250 മില്ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മില്ലി. ആക്കി കാലത്തും വൈകുന്നേരവും ആഹാരത്തിന് 1/2 - 3/4 മണിക്കൂർ മുൻപ് കഴിക്കുക.