ദുസ്‌പർശകാദി കഷായം
ദുസ്പർശകേന വില്വേന യവാന്യാ നാഗരേണവാ ഏകൈകേനാപിസംയുക്ത പാഠാഹന്ത്യർശസാംരുജം
(സഹസ്രയോഗം)
കൊടിത്തൂവ വേര്, കൂവളത്തിൻവേര്, ജീരകം, ചുക്ക് ഇവ നാലും 7.5 ഗ്രാം വീതം, പാടക്കിഴങ്ങ് 30 ഗ്രാം, ഒരു ലിറ്റർ വെള്ളത്തിലിട്ട് കഷായം വെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി. ആക്കി, കാലത്തും വൈകുന്നേരവും ആഹാരത്തിനു മുമ്പ് സേവിക്കുക.