Skip to content

ചിത്രകഗ്രന്ഥികാദി കഷായം

ചിത്രകഗ്രന്ഥികൈരണ്ഡ ശുണ്ഠീക്വാഥ: പരം ഹിത:
ശൂലാനാഹവിബന്ധേഷു സഹിംഗുവിഡ സൈന്ധവഃ
(അ. ഹൃ. ഗു. ചി.)

കൊടുവേലിക്കിഴങ്ങു ആരും മൊരിയും നിക്കി (ശു.), കാട്ടുതിപ്പലി വേര്, ആവണക്കിൻ വേര്, ചുക്ക് ഇവ നാലും 15 ഗ്രാം വീതം കൊത്തി നുറുക്കി ചതച്ചു ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് 250 മില്ലിയാക്കി, അതില്‍ നിന്നും 125 മില്ലി കഷായമെടുത്ത് പിഴിഞ്ഞരിച്ചു കുറുക്കി 75 മില്ലിയാക്കി കാലത്തും വൈകുന്നേരവും, അതിൽ വറുത്തു പൊടിച്ച കായം, വിളയുപ്പ്, ഇന്ദുപ്പ് ഇവ കാൽ ടീസ്പൂൺ വീതം ചേർത്തു നല്കുക.

സന്ദർഭമനുസരിച്ചു ഹിംഗുത്രിഗുണ തൈലം ചേര്‍ത്തു രാവിലെയും, ഹിംഗുവചാദി ചൂര്‍ണ്ണമോ ഗുളികയോ ചേര്‍ത്തു വൈകുന്നേരമോ നല്‍കാം. അഷ്ടചൂര്‍ണ്ണവും പ്രക്ഷേപചൂര്‍ണ്ണമാക്കാം.