ബൃഹത്യാദി കഷായം
ബൃഹത്യാദിഗണേ സിദ്ധം ദ്വിഗുണീകൃത ഗോക്ഷുരൈഃ
തോയം പയോവാസർപ്പിർവാ സർവ്വ മൂത്ര വികാരജിൽ
(അ.ഹൃ. മൂത്രാഘാത ചികിത്സ)
ഓരിലവേര്, മൂവില വേര്, ചെറുവഴുതിന വേര്, വെൾ വഴുതിനവേര് (കിട്ടിയിലെങ്കിൽ ചെറൂള വേര് എടുക്കുക), ഇവ നാലും 10 ഗ്രാം വീതവും, ഞെരിഞ്ഞിൽ 20 ഗ്രാമും കഴുകി ചതച്ച് ഒരു ലിറ്റർ വെളളത്തിലിട്ട് തിളപ്പിച്ച് 250 മി.ലി. ആക്കി പകുതി വീതം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി. ആക്കി 2 നേരം കൊടുക്കുക.
ഇതുകൊണ്ട് പാൽ കഷായമുണ്ടാക്കി കൊടുക്കുവാൻ, ആദ്യ നാലു മരുന്നുകൾ 2.5 ഗ്രാം വീതവും ഞെരിഞ്ഞിൽ 5 ഗ്രാമും കഴുകി ചതച്ച് അയച്ച് കിഴികെട്ടി 150 മി.ലി. പാലും 300 മി.ലി. വെളളവും ചേർത്തതിലിട്ട് കാച്ചി കിഴികൊണ്ടിളക്കി പാലളവായാൽ വാങ്ങി കിഴി പിഴിഞ്ഞുകളഞ്ഞ് കുടിക്കുക.