Skip to content

അർദ്ധവില്വം കഷായം

ചുക്കുചുണ്ടകടലാടി സതൂവാ
നാലുമായാറു കഴഞ്ചിവകൊണ്ട്
അർദ്ധവില്വതവിഴാമ കഷായം
ഹന്തിശോഫമപി സംഗവും വിശ:
(സഹസ്രയോഗം)

ചുക്ക്, പുത്തരിച്ചുണ്ട വേര്, ചെറുകടലാടി വേര്, കൊടിത്തുവ വേര്, ഇവ നാലും 7.5 ഗ്രാം വീതവും, തവിഴാമവേര് 30 ഗ്രാമും കഴുകി അരിഞ്ഞു ചതച്ച്, ഒരു ലിറ്റർ വെളളത്തിലിട്ട് കഷായം വെച്ച് 250 മി.ലി. ആക്കി, പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി. ആക്കി, കാലത്തും വൈകുന്നേരവും കൊടുക്കുക.

ഈ കണക്കിൽ ദ്രവ്യങ്ങൾ എടുത്ത് 3 ലിറ്റർ വെളളത്തിലിട്ട് വെന്ത് വറ്റിച്ച് ഒന്നര ലിറ്ററാക്കിയത് കുടിക്കുവാനായും ഉപയോഗിക്കാം.