ആരഗ്വധാമൃതാദി കഷായം
ആരഗ്വധാമൃതാപഥ്യാഖദിരൈ: കം പ്രസാധിതം
ത്വഗ്വികാരാമ്ലപിത്താർത്തൈ: പേയം ദേവൈർ യഥാമൃതം
(സ.യോ.)
കൊന്നത്തൊലി, ചിറ്റമൃതു മൊരി നീക്കിയത്, കടുക്കത്തോട്, കരിങ്ങാലിക്കാതൽ 15 ഗ്രാം വീതം കഴുകി കുടഞ്ഞ് അരിഞ്ഞ് ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് കഷായം വെച്ച് 250 മില്ലി ആക്കി പകുതി വീതം കഷായം പിഴിഞ്ഞ് അരിച്ചു കുറുക്കി 75 മില്ലി ആക്കി കാലത്തും വൈകുന്നേരവും കഴിക്കുക.