Skip to content

അമൃതാദ്വിതയം കഷായം

അമൃതാദ്വിതയം ശിവാടികാ സുരകാഷ്ടം സ്ഫുരം സ സഗോജലം
ശ്വയഥുദരകുഷ്ഠപാണ്സുതാ കൃമിമേഹോർദ്ധ്വകഫാനിലാപഹം
(അ.ഹൃ.ശ്വയഥു ചികിത്സ)

ചിറ്റമൃത്, കടുക്കാത്തൊണ്ട്, തഴുതാമ വേര് ദേവതാരം പന്ത്രണ്ടര ഗ്രാം വീതം ഒരു ലിറ്റർ തിളപ്പിച്ചരിച്ച ഗോമൂത്രത്തിൽ ഇട്ട് കഷായം വെച്ച് 250 മില്ലി ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 60 മില്ലി ആക്കി ശുദ്ധ ഗുഗ്ഗുലുവോ യുക്തം പോലെ ചന്ദ്രപ്രഭ/ ഗോക്ഷുരാദി/ യോഗരാജൻ എന്നീ ഗുഗ്ഗുലുവിൽ ഒന്നോ ചേർത്ത് രണ്ടു നേരം കൊടുക്കുക.

ഈ യോഗത്തെ ചികിത്സാകലികയിൽ തീസതാചാര്യൻ:

മൂത്രേണ വർഷാഭൂ സുരേന്ദ്രദാരു പഥ്യാമൃതാനാം ക്വഥനേന
പീതോ ജയേത് ഗുഗ്ഗുലുരേക ഏവ ശോഫം സ പാണ്ഡൂദരമേദുരത്വം

എന്നിങ്ങന വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.