അഭയാപിപ്പലീമൂലാദി കഷായം
രുഗ്വിബന്ധാനിലശ്ലേഷ്‌മയുക്തൈർദീപനപാചനാ
അഭയാപിപ്പലിമൂലശമ്യാകകടുകാഘനം
(അ.ഹൃ. ജ്വര ചികിത്സ)
കടുക്കാത്തൊണ്ട്, കാട്ടുതിപ്പലിവേര്, കൊന്നത്തൊലി, കടുകുരോഹിണി, മുത്തങ്ങ മൊരിനീക്കിയത് ഇവ അഞ്ചും 10 ഗ്രാം വീതം കഴുകി ചതച്ച് ഒരു ലിറ്റർ വെളളത്തിലിട്ട് കഷായം വെച്ച് 250 മില്ലി ആക്കി പകുതി കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മില്ലി ആക്കി രാവിലെയും വൈകുന്നേരവും കൊടുക്കുക.