Skip to content

അഭയാദി ചൂർണം

അഭയേഭകണാ ദ്രാക്ഷാ ത്രിവൃതാ കൗടജം ഫലം വചാ വിഷാനലഞ്ചേന്ദ്രവാരുണീമൂലമുത്തമം സുരപ്രിയാ രവിഃ സോമോ മാഗധീ നിഖിലം സമം ചൂർണിതം തു പിബേന്നിത്യം സ്‌മരോന്മാദനിവൃത്തയേ (ഭൈഷജ്യരത്നാവലീ - സ്‌മരോന്മാദചികിത്സ)

കടുക്കാത്തോട്, അത്തിത്തിപ്പലി, മുന്തിരിങ്ങ, ത്രികോല്‌പകുന്ന, കുടകപ്പാലയരി, വയമ്പ്, അതിവിടയം, കൊടുവേലിക്കിഴങ്ങ്, ചെറിയ കാട്ടുവെള്ളരിവേര്, വാൽമുളക്, എരുക്കിൻവേര്, പച്ചക്കർപൂരം, തിപ്പലി ഇവ പതിമൂന്നും 24 ഗ്രാം വീതം ചൂർണമാക്കി സ്മരോന്മാദത്തിന്ന് ഈ ചൂർണം ദിവസവും അര ഗ്രാം മുതൽ ഒരു ഗ്രാം വരെ വെള്ളത്തിൽ കലക്കി സേവിക്കുക.